കോൺഗ്രസ് മുൻ എം.എൽ.എ കെ. അച്യുതൻ അന്തരിച്ചു
പാലക്കാട്: ചിറ്റൂർ മുൻ എം.എൽ.എ അഡ്വ: കെ. അച്യുതൻ അന്തരിച്ചു. കോൺഗ്രസ് നേതാവായിരുന്ന അച്യുതന് 76 വയസ്സായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് കേരള നിയമസഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു കെ. അച്യുതൻ. 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു.
1950 ഫെബ്രുവരി 24-ന് കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിൽ ജനിച്ചു.കുടുംബം: ഭാര്യ സി. കെ. സുധ. ഒരു മകനും ഒരു മകളുമുണ്ട്. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കാർഷിക, സഹകരണ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.