Dark Mode

റെസിഡന്‍ഷ്യല്‍ സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം: തീയണച്ചതായി കുവൈത്ത് അഗ്‌നിശമന സേന

റെസിഡന്‍ഷ്യല്‍ സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം: തീയണച്ചതായി കുവൈത്ത് അഗ്‌നിശമന സേന
Picture Credit- X -KFF

കുവൈത്ത്‌സിറ്റി: ക്യാപിറ്റല്‍ മേഖലയിലെ ഒരു റെസിഡന്‍ഷ്യല്‍ സമുച്ചയത്തിന് നേരെ ബുധനാഴ്ച പുലര്‍ച്ചെ ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം കുവൈത്ത് ഫയര്‍ ഫോഴ്‌സ് അണച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും കുവൈത്ത് ഫയര്‍ ഫോഴ്‌സ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-ഗരീബ് സ്ഥിരീകരിച്ചു.
ബുധനാഴ്ച വെളുപ്പിനെ 1.10-ടെയാണ് ഇറാന്റെ ഭീകരാക്രമണം കുവൈത്തിന് നേരെ വീണ്ടും ഉണ്ടായത്.
സംഭവമറിഞ്ഞ ഉടന്‍ തന്നെ അല്‍-ഹിലാലി, അല്‍-മദീന ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി മുഹമ്മദ് അല്‍-ഗരീബ് അറിയിച്ചു.