Dark Mode

കുവൈത്തില്‍ വേനല്‍ക്കാല ജോലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കും

കുവൈത്തില്‍ വേനല്‍ക്കാല ജോലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കും

കുവൈത്ത് സിറ്റി:കടുത്ത ചൂട് മൂലം രാജ്യത്ത് പുറം ജോലിയക്ക് ഏര്‍പ്പെടുത്തിയിരുന്നു നിയന്ത്രണം ഇന്ന് അവസാനിക്കും.വേനല്‍ക്കാല ജോലി സമയക്രമം അവസാനിച്ചതിനെത്തുടര്‍ന്ന്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച മുതല്‍ സാധാരണ പ്രഭാത-സായാഹ്ന ജോലി സമയക്രമം പുനഃസ്ഥാപിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സി.എസ്.സി) അറിയിച്ചു.
പ്രധാന വിവരങ്ങള്‍:
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഔദ്യോഗിക ജോലി സമയവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കും സാധാരണ സമയക്രമത്തിലേക്ക് മടങ്ങുന്നത്.
2026 മെയ് 14-ന് ചേര്‍ന്ന സിവില്‍ സര്‍വീസ് കൗണ്‍സിലിന്റെ എട്ടാം യോഗ തീരുമാനപ്രകാരമാണ് വേനല്‍ക്കാല ജോലി സമയം സംബന്ധിച്ച സര്‍ക്കുലര്‍ (നമ്പര്‍ 11/2026) പുറത്തിറക്കിയത്.
ഈ തീരുമാനത്തിലെ ക്ലോസ് 7 പ്രകാരം, 2026 ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെയായിരുന്നു വേനല്‍ക്കാല ജോലി സമയക്രമം നിലവിലുണ്ടായിരുന്നത്.