കുവൈത്തിലേക്ക് 12 കിലോഗ്രാം ഷാബു കടത്താന്‍ ശ്രമിച്ച രണ്ട് അറബ് വംശജര്‍ അറസ്റ്റില്‍
കുവൈത്ത്‌സിറ്റി: മയക്കുമരുന്ന് പദാര്‍ത്ഥമായ 'ഷാബു' രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമിച്ച രണ്ട് അറബ് വംശജരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യു. ട്രക്കുകള്‍ളിലെ ഹെവി ഉപകരണങ്ങള്‍ക്കും ഹൈഡ്രോളിക് സിലിണ്ടറുകള്‍ക്കുള്ളിലും പ്രൊഫഷണല്‍ രീതിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഇവരുടെ ചലനങ്ങള്‍ നിരീക്ഷിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.