കുവൈത്ത് കെഎംസിസിയുടെ 'നന്മ ഭവന പദ്ധതി';ബിരിയാണി ചലഞ്ച് പോസ്റ്റര്‍ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: സ്വന്തമായി വീടില്ലാത്ത നിരാലംബരായ കുവൈത്ത് കെഎംസിസി അംഗങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച നന്മ ഭവന പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് പോസ്റ്റര്‍ പ്രകാശനം ചെയ്തു. കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പറുമായി സഹകരിച്ച് സെപ്റ്റംബര്‍ 25 വെള്ളിയാഴ്ചയാണ് ഈ കാരുണ്യ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
ഫര്‍വാനിയ കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ COO ഷരീഫ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ബിരിയാണി ചലഞ്ചിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
ബിരിയാണിക്കായുള്ള ആദ്യ കൂപ്പണ്‍ കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, സംസ്ഥാന ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ജനറല്‍ കണ്‍വീനര്‍ താഹ കോട്ടക്കലിന് നല്‍കി പ്രകാശനം ചെയ്തു.
ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാല്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മല്‍ വേങ്ങര, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ. ശഹീമ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
താഹിര്‍ ഫൈസിയുടെ ഖിറാഅതോടെ തുടക്കം കുറിച്ച പരിപാടിയില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ നന്ദിയും പറഞ്ഞു. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിങ് ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ അത്തോളി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിനെക്കുറിച്ചും, ഐടി വിംഗ് ജനറല്‍ കണ്‍വീനര്‍ സദഖത്തുള്ള ഐടി വിംഗ് നടപ്പിലാക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ചടങ്ങില്‍ രൂപീകരിച്ചു.