ഒ.ഐ.സി.സി.കുവൈത്ത് നാഷണല്‍ കമ്മിറ്റി 'ഗൂഗിള്‍ മീറ്റ് 'വഴി സ്വാതന്ത്ര്യദിനം ആചരിച്ചു
കുവൈത്ത്‌സിറ്റി: ഒ.ഐ.സി.സി. നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആചരിച്ചു. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ജഇല്‍ ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും കുവൈത്തിന്റെ സംഘടനാ ചുമതലയുള്ള അബ്ദുല്‍ മുത്തലിബ് പരിപാടി ഉദ്ഘാടനം ചെയ്തു.
വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെയും നേതാക്കളുടെയും ത്യാഗത്തിന്റെയും മഹത്തായ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണെന്നും അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ഗ്ലോബല്‍ കമ്മിറ്റി അംഗം വര്‍ഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബല്‍ കമ്മിറ്റി അംഗം എബി വാരിക്കാട്, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം ജോബിന്‍ ജോസ്, ജനറല്‍ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രന്‍, ഷംസുദ്ദീന്‍ ടി. കെ., സെക്രട്ടറിമാരായ റെജി കോരുത്,ബിജു പി. ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിന്‍ സണ്ണി, വനിതാ വിംഗ് പ്രസിഡന്റ് ഷെറിന്‍ ബിജുകടവില്‍, ജില്ലാ പ്രസിഡന്റുമാരായ എബി അത്തിക്കയം, എ. ഐ. കുര്യന്‍, ലിബിന്‍ മുഴക്കുന്ന്, സുരേന്ദ്രന്‍ മുങ്ങത്ത്, ബത്താര്‍ വൈക്കം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അല്‍ അമീന്‍, വില്‍സണ്‍ ബത്തേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. എ. നിസാം സ്വാഗതം ആശംസിച്ചു. രാമകൃഷ്ണന്‍ കള്ളാര്‍ നന്ദി രേഖപ്പെടുത്തി.