Dark Mode

കുവൈത്തില്‍ ഭക്ഷ്യ ഗോഡൗണുകളില്‍ പരിശോധന: 173 കിലോ പഴകിയ ഭക്ഷണം നശിപ്പിച്ചു

കുവൈത്തില്‍ ഭക്ഷ്യ ഗോഡൗണുകളില്‍ പരിശോധന: 173 കിലോ 
പഴകിയ ഭക്ഷണം നശിപ്പിച്ചു

കുവൈത്ത്‌സിറ്റി: ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഭക്ഷ്യ ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (General Authority for Food and Nutrition) പരിശോധന നടത്തി.
പരിശോധനയില്‍ ആരോഗ്യ നിബന്ധനകള്‍ ലംഘിച്ചതായി കണ്ടെത്തിയ 5 സ്ഥാപനങ്ങള്‍ക്കെതിരെ ലംഘന റിപ്പോര്‍ട്ട് തയ്യാറാക്കി നിയമനടപടികള്‍ സ്വീകരിച്ചു. കൂടാതെ മനുഷ്യഉപയോഗത്തിന് അനുയോജ്യമല്ലാത്ത 173 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ നിയമനടപടികള്‍ പാലിച്ചാണ് നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധനകള്‍ തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി ആവര്‍ത്തിച്ചു.