ജലീബ് അല്‍-ഷുവൈഖില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഗോഡൗണ്‍ പൂട്ടി; 390 പഴയ ടയറുകള്‍ പിടിച്ചെടുത്തു
കുവൈത്ത്സിറ്റി: ജലീബ് അല്‍-ഷുവൈഖില്‍ പഴകിയ കാര്‍ ടയറുകള്‍ ശേഖരിച്ച് വൃത്തിയാക്കി പുതുക്കി വിപണിയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച അനധികൃത ഗോഡൗണില്‍ നിന്ന് 390 പഴയ ടയറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്സ്പെക്ഷന് ടീമിന്റെ നേതൃത്വത്തില്‍ കൊമേഴ്സ്യല്‍ കണ്ട്രോള് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് (Commercial Control and Consumer Protection Department) റെയ്ഡ് നടത്തിയത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പൂട്ടിവെച്ച നിലയിലുള്ള ഗോഡൗണ്‍ കണ്ടെത്തിയത്.
പഴയ ടയറുകള്‍ പോളിഷ് ചെയ്യാനും റീ-കണ്ടീഷന്‍ ചെയ്യാനും ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗോഡൗണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത അധികൃതര്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അറിയിച്ചു.