Dark Mode

കെട്ടിടങ്ങളില്‍ നിന്ന് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കാം; 'സഹല്‍' ആപ്പില്‍ പുതിയ സേവനവുമായി പാസി (PACI)

കെട്ടിടങ്ങളില്‍ നിന്ന് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കാം; 'സഹല്‍' ആപ്പില്‍ പുതിയ സേവനവുമായി പാസി (PACI)

കുവൈത്ത്‌സിറ്റി: റിയല്‍ എസ്റ്റേറ്റ്, കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്നോ യൂണിറ്റുകളില്‍ നിന്നോ നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ (Entity) വിവരങ്ങള്‍ ഒഴിവാക്കുന്നതിന് (Deletion of Entity) പുതിയ ഡിജിറ്റല്‍ സേവനവുമായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI). സര്‍ക്കാര്‍ ഡിജിറ്റല്‍ ആപ്പായ 'സഹല്‍' (Sahel) വഴിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
പ്രസ്തുത സംവിധാനം വഴി കെട്ടിട ഉടമകള്‍ക്ക് പാസി (PACI) ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ ഓണ്‍ലൈനായി ഇലക്ട്രോണിക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
പ്രധാന സവിശേഷതകള്‍:
ഓണ്‍ലൈന്‍ അപേക്ഷ: സ്ഥാപനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ 'സഹല്‍' ആപ്പിലൂടെ നേരിട്ട് സമര്‍പ്പിക്കാം.
രേഖകള്‍ സമര്‍പ്പിക്കല്‍: ആവശ്യമായ അനുബന്ധ രേഖകള്‍ ആപ്പിലൂടെ ഡിജിറ്റലായി അപ്ലോഡ് ചെയ്യാം.
ട്രാക്കിംഗ് സൗകര്യം: സമര്‍പ്പിച്ച അപേക്ഷയുടെ നിലവവിലെ അവസ്ഥ (Status) തത്സമയം നിരീക്ഷിക്കാം.
അംഗീകാരം: അപേക്ഷ പരിശോധിച്ചു പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ അംഗീകാരം ആപ്പ് വഴി തന്നെ ലഭിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും കെട്ടിട ഉടമകള്‍ക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് പാസി ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്.
ഇതിനു പുറമേ, പുതിയ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും, ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകള്‍ക്ക് നമ്പര്‍ അനുവദിക്കാനും, ദിവാനിയകള്‍ ചേര്‍ക്കാനും, കുവൈറ്റ് ഫൈന്‍ഡര്‍ (Kuwait Finder) സര്‍വീസുകള്‍ ലഭ്യമാക്കാനുമുള്ള വിവിധ സേവനങ്ങളും 'സഹല്‍' വഴി പാസി ലഭ്യമാക്കുന്നുണ്ട്.