Dark Mode

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ രോഗിക്കായി തെരച്ചില്‍; അമ്മയുടെ ഫോണുമായി കടന്നുകളഞ്ഞതായി പരാതി

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ രോഗിക്കായി തെരച്ചില്‍; അമ്മയുടെ ഫോണുമായി കടന്നുകളഞ്ഞതായി പരാതി

കുവൈത്ത്‌സിറ്റി: മാനസികാരോഗ്യ കേന്ദ്രത്തില്‍ (Psychiatric Hospital) നിന്ന് ചാടിപ്പോവുകയും, ദാസ്മയിലെ സ്വന്തം വീട്ടിലെത്തി അമ്മയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത സ്വദേശി പൗരനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ ദാസ്മ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വ്യക്തിയുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ പട്രോളിംഗ് യൂണിറ്റുകള്‍ക്കും കൈമാറുകയും ഇയാളെ കണ്ടെത്താനായി വിപുലമായ തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലം:
ലഹരിമരുന്നിന് അടിമയായിരുന്ന പൗരനെകുറിച്ച് മുന്‍പ് കുടുംബം തന്നെയാണ് ആന്റി-നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ട്മെന്റിന് (Anti-Narcotics Department) പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഇയാളെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നിന്ന് ചാടിപ്പോയ യുവാവ് ദാസ്മയിലുള്ള തന്റെ കുടുംബവീട്ടില്‍ അപ്രതീക്ഷിതമായി എത്തുകയും തുടര്‍ന്ന്,അമ്മയുടെ സ്മാര്‍ട്ട്ഫോണ്‍ എടുത്തുകൊണ്ട് അവിടെനിന്ന് വീണ്ടും കടന്നുകയുമായിരുന്നുവെന്ന് അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആശുപത്രിയില്‍ നിന്ന് ഇയാള്‍ എങ്ങനെയാണ് വെട്ടിച്ച് ചാടിപ്പോയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ വ്യക്തമല്ല.