Dark Mode

സാമ്പത്തിക കുറ്റകൃത്വങ്ങള്‍:കുവൈത്തില്‍ ജൂണില്‍ മാത്രം 4,357 പേര്‍ക്ക് യാത്രാവിലക്ക്; 2,645 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ്

സാമ്പത്തിക കുറ്റകൃത്വങ്ങള്‍:കുവൈത്തില്‍ ജൂണില്‍ മാത്രം 4,357 പേര്‍ക്ക് യാത്രാവിലക്ക്; 2,645 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ്

കുവൈത്ത്‌സിറ്റി: രാജ്യത്ത് കടബാധ്യത വരുത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാക്കി ജുഡീഷ്യറി. നീതിനായ മന്ത്രാലയത്തിന് കീഴിലുള്ള കോര്‍ട്ട് റൂളിംഗ്‌സ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ജൂണ്‍ മാസത്തില്‍ മാത്രം 4,357 യാത്രാവിലക്കുകളും (Travel Ban) , കടക്കാരായ 2,645 പേരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെയ്ക്കാനുള്ള തീരുമാനിച്ചത്.
സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ബാധ്യത വരുത്തിയവരുടെ മൂന്നാം കക്ഷിയിലുള്ള ആസ്തികള്‍ പിടിച്ചെടുക്കാനുള്ള 83,380 സീഷര്‍ റിപ്പോര്‍ട്ടുകളാണ് (Enforcement Seizure Reports) കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നടപ്പിലാക്കിയത്.
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ (ജൂണ്‍ മാസത്തിലെ കണക്ക്):
ആകെ നടപടികള്‍: രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും വിധി നടപ്പാക്കല്‍ വിഭാഗങ്ങള്‍ (Ruling Enforcement Departments) വഴി ആകെ 400,519 നടപടികള്‍ പൂര്‍ത്തിയാക്കി.
ആസ്തി പിടിച്ചെടുക്കല്‍: മൂന്നാം കക്ഷിയിലുള്ള ആസ്തികള്‍ പിടിച്ചെടുക്കാനുള്ള അപേക്ഷകള്‍ 83,380.
ജപ്തി ഒഴിവാക്കല്‍ (Seizure Release): 39,377 അപേക്ഷകള്‍.
നിയമപരമായ കേസ് റിപ്പോര്‍ട്ടുകള്‍: 5,826.
ജപ്തിയും വിലക്കുകളും നീക്കല്‍: 4,983 ജപ്തികള്‍ പിന്‍വലിക്കാനും, വാഹനങ്ങളുടെ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ഒഴിവാക്കാനായി 4,481 അപേക്ഷകളും ലഭിച്ചു.
യാത്രാവിലക്ക്: 4,357 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം.
അറസ്റ്റ് വാറന്റ്: കടബാധ്യത വരുത്തിയ 2,645 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റിനുള്ള അപേക്ഷകള്‍.
ഗവര്‍ണറേറ്റ് തിരിച്ചുള്ള കണക്കുകള്‍:
വിധി നടപ്പാക്കല്‍ നടപടികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തലസ്ഥാനമായ അല്‍ അസ്മ (Capital Governorate) ആണ്.
അസ്മ ഗവര്‍ണറേറ്റ്: 120,778 നടപടികള്‍
അഹമ്മദി: 75,634
ഹവല്ലി: 67,452
ഫര്‍വാനിയ: 56,736
ജഹ്‌റ: 48,744
മുബാറക് അല്‍-കബീര്‍: 29,860

ബോര്‍ഡര്‍ ക്രോസിംഗുകള്‍, സുലൈബിയ, കുവൈത്ത് ലോയേഴ്സ് അസോസിയേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ വഴി 1,315 നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.