നിയമവിരുദ്ധമായി നേടിയ 9 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്
കുവൈത്ത്‌സിറ്റി: രാജ്യത്ത് പൗരത്വ പരിശോധന നടപടികള്‍ കടുപ്പിച്ച് കുവൈത്ത് ഭരണകൂടം.നിയമവിരുദ്ധമായി പൗരത്വം നേടിയതുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി 9 പേരുടെ കുവൈത്ത് പൗരത്വം കൂടി റദ്ദാക്കിയതായി ഉന്നത പൗരത്വ പരിശോധനാ സമിതി (Supreme Committee for Kuwaiti Citizenship Investigation) അറിയിച്ചു. ഓഗസ്റ്റ് 6 വ്യാഴാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ 'കുവൈറ്റ് അല്‍-യോം' (Kuwait Alyoum) പതിപ്പ് 1802-ന്റെ അനുബന്ധത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്. 1959-ലെ 15-ാം നമ്പര്‍ അമീരി ഉത്തരവിലൂടെ നിലവില്‍ വന്ന കുവൈറ്റ് പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 അനുസരിച്ചാണ് 2026-ലെ (13/72) നമ്പര്‍ പ്രമേയം വഴി ഇവരുടെ പൗരത്വം പിന്‍വലിച്ചിരിക്കുന്നത്.
പൗരത്വം നഷ്ടപ്പെട്ടവര്‍:
ഫഹദ് മഹ്ദി മുഹമ്മദ് മുസ്ലിഹ് അല്‍-അജ്മി (Fahd Mahdi Muhammad Musleh Al-Ajmi)
ഹമദ് ഖാലിദ് മുഹമ്മദ് ഖാലിദ് അല്‍-അജ്മി (Hamad Khalid Muhammad Khalid Al-Ajmi)
ഹമൂദ് ഖാലിദ് മുഹമ്മദ് ഖാലിദ് അല്‍-അജ്മി (Hamoud Khalid Muhammad Khalid Al-Ajmi)
റഫാ ഖാലിദ് മുഹമ്മദ് ഖാലിദ് അല്‍-അജ്മി (Rafaa Khalid Muhammad Khalid Al-Ajmi)
ഹംദ ഖാലിദ് മുഹമ്മദ് ഖാലിദ് അല്‍-അജ്മി (Hamda Khalid Muhammad Khalid Al-Ajmi) ഹാരിസ് യൂസഫ് അല്‍-ഷെയ്ഖ് അബ്ദുള്‍ മൊഹ്‌സെന്‍ അല്‍-ബാബ്‌തൈന്‍ (Harith Yusuf Al-Sheikh Abdul Mohsen Al-Babtain)
അദി യൂസഫ് അല്‍-ഷെയ്ഖ് അബ്ദുള്‍ മൊഹ്‌സെന്‍ അല്‍-ബാബ്‌തൈന്‍ (Ady Yusuf Al-Sheikh Abdul Mohsen Al-Babtain)
മുത്തന്ന യൂസഫ് അല്‍-ഷെയ്ഖ് അബ്ദുള്‍ മൊഹ്‌സെന്‍ അല്‍-ബാബ്‌തൈന്‍ (Muthanna Yusuf Al-Sheikh Abdul Mohsen Al-Babtain)
റഖിയ അബ്ദുള്‍ ജലീല്‍ അബ്ദുള്‍ ബാരി യൂസഫ് അല്‍-സവാവി (Raqia Abdul Jalil Abdul Bari Yusuf Al-Zawawi) ഉന്നത പൗരത്വ പരിശോധനാ സമിതി ചെയര്‍മാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആണ് ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2026 ജൂലൈ 30-ന് ആണ് സമിതി പ്രസ്തുത തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ തീരുമാനം അടിയന്തരമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.