Dark Mode

സന്ദര്‍ശന വിസകള്‍ റെസിഡന്‍സി വിസയിലേക്ക് മാറ്റാന്‍ കുവൈത്തില്‍ അംഗീകാരം; ഫീസ്150 ദിനാര്‍

സന്ദര്‍ശന വിസകള്‍ റെസിഡന്‍സി വിസയിലേക്ക് മാറ്റാന്‍ കുവൈത്തില്‍ അംഗീകാരം; ഫീസ്150 ദിനാര്‍

കുവൈത്ത്‌സിറ്റി: സന്ദര്‍ശന വിസകളില്‍ (Visit Visas) കുവൈത്തിലെത്തുന്നവര്‍ക്ക് താമസ വിസകളിലേക്ക് (Residency Permit) മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ 1091-ാം നമ്പര്‍ തീരുമാനപ്രകാരമുള്ള ഭേദഗതി ഞായറാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അല്‍-യോം' (Kuwait Alyoum) വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിസമാറ്റത്തിന് 150 കുവൈത്ത് ദിനാര്‍ ഫീസ് ഈടാക്കും. വിദേശികളുടെ താമസനിയമത്തിലെ നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവിറക്കിയത്.
എന്നാല്‍,ഗാര്‍ഹിക തൊഴിലാളികളെയും (Domestic Workers) സമാന വിഭാഗങ്ങളില്‍പ്പെടുന്നവരെയും ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പുതിയ ഭേദഗതി ഉടനടി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.