Dark Mode

ജഹ്‌റ ക്ലിനിക്കിന് മുന്നില്‍ നിന്ന് സ്വദേശിയുടെ വാഹനം കവര്‍ന്ന പ്രതി പിടിയില്‍

ജഹ്‌റ ക്ലിനിക്കിന് മുന്നില്‍ നിന്ന് സ്വദേശിയുടെ വാഹനം കവര്‍ന്ന പ്രതി പിടിയില്‍
ചിത്രം MOI- X Account

കുവൈത്ത്‌സിറ്റി: ജഹ്‌റയിലെ ക്ലിനിക്കിന് മുന്നില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കുവൈത്ത്് സ്വദേശിയുടെ കാര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ കുറഞ്ഞ സമയത്തേക്ക് നിര്‍ത്തിയിട്ടിരുന്ന വാഹനം അപരിചിതനായ വ്യക്തി മോഷ്ടിച്ചു കടന്നുകളഞ്ഞതായി വാഹന ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ജഹ്‌റ ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന്,പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ പക്കല്‍ നിന്ന് മോഷ്ടിച്ച വാഹനവും കണ്ടെടുത്തു. മുന്‍മ്പും വാഹന മോക്ഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും വാഹനങ്ങള്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടു പോകരുതെന്ന് ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം അശ്രദ്ധകള്‍ മോഷ്ടാക്കള്‍ക്ക് അവസരമൊരുക്കുകയാണ്.
പൗരന്മാരുടെയും വിദേശികളുടെയും സ്വത്ത് സംരക്ഷിക്കുന്നതിനുമായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ശക്തമായ നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് വരുന്നത്.