Dark Mode

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി

ന്യൂഡല്‍ഹി: ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എം.പി കത്ത് നല്‍കി.
മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സവരിയ ബസന്തിനെ സഹപാഠിയായ സദാറുല്‍ അനാം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് എംപിയുടെ ഇടപെടല്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വിദേശത്ത് നടന്ന സംഭവമായതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ അനിവാര്യമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
സവരിയയുടെ ഉസ്ബെക്കിസ്ഥാനിലെ പഠന പ്രവേശനത്തിനും യാത്രാ ക്രമീകരണങ്ങള്‍ക്കും സഹായം നല്‍കിയ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയുടെയും റിക്രൂട്ട്മെന്റ് ഏജന്‍സിയുടെയും പങ്കും പരിശോധിക്കണമെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി ആവശ്യപ്പെട്ടു.
വിദേശ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളെ അയക്കുന്ന ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.