മംഗളം അസി: എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു
കോട്ടയം:മംഗളം അസി: എഡിറ്റർ മാത്യൂസ് എം ജോർജ് 53 അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.