Dark Mode

എസ്.എം.സി.എ. കുവൈത്ത് ദുക്‌റാനാ തിരുന്നാളും സഭാദിനവും ആഘോഷിച്ചു

എസ്.എം.സി.എ. കുവൈത്ത് ദുക്‌റാനാ തിരുന്നാളും  സഭാദിനവും ആഘോഷിച്ചു

കുവൈത്ത്‌സിറ്റി: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എസ്.എം.സി.എ) കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ 2026 ജൂലൈ പത്തിന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാനാ തിരുന്നാളും സഭാ ദിനവും സമുചിതമായി ആഘോഷിച്ചു. എസ്.എം.സി.എ പ്രസിഡന്റ് സുനില്‍ തോമസ് തൊടുക അധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ബാസിയ ഇടവക വികാരി ഫാദര്‍ സോജന്‍ പോള്‍ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും, ഫാദര്‍ അനൂപ് എബ്രഹാം ആശംസകളും നേര്‍ന്നു. ജനറല്‍ സെക്രട്ടറി ടോമി സിറിയക് കണിച്ചുകാട്ട് യോഗത്തിന് സ്വാഗതം ആശംസിച്ചു.
യോഗത്തില്‍ എ.കെ.സി.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബോബി തോമസ് , കുവൈത്ത്് കാനായ കത്തോലിക്ക കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) പ്രസിഡന്റ് ബൈജു തോമസ്,എസ്എംസിഎ വുമണ്‍സ് വിംഗ് പ്രസിഡന്റ് ലൈസ ജോര്‍ജ്,എസ്.എം.വൈ.എം പ്രസിഡണ്ട് ബിന്‍സണ്‍ ജോസഫ്,ബാലദീപ്തി പ്രസിഡന്റ് ലെന തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നു.എസ്എംസിഎയുടെ കേന്ദ്ര ഏരിയ സോണല്‍ കുടുംബ യൂണിറ്റ് തല ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ചടങ്ങില്‍ മുന്‍ഭാരവാഹികള്‍ ഉള്‍പ്പെടെ ആയിരത്തില്‍ പരം എസ് എം സി എ കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു.
ട്രഷറര്‍ ജോസ് മത്തായി പൊക്കാലിപടവില്‍ യോഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.
സംഘടനയുടെ നാല് ഏരിയകളില്‍ നിന്നുള്ള നിരവധി കലാ പ്രതിഭകള്‍ അവതരിപ്പിച്ച വിവിധ കലാസംസ്‌കാരിക പ്രകടനങ്ങള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.
പ്രത്യേകമായി ഇമെയില്‍ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്ന ബഹു: നോര്‍ത്ത് അറേബ്യന്‍ അപ്പോസ്‌തോലിക് വികാരിയും പിതാവുമായ ബിഷപ്പ് അല്‍ഡോ ബരാര്‍ഡി ഓ. എസ്.എസ്.റ്റീ. പിതാവിന്റെയും, സഭാദിന സന്ദേശം വീഡിയോയില്‍ നല്‍കിയ മാതൃസഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവി ന്റെയും, സീറോമലബാര്‍സഭയുടെ പ്രവാസികാര്യലായത്തിന്റെ ചെയര്‍മാന്‍ ഷംഷാദ്ബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പനങ്ങാട് പിതാവിന്റെയും സന്ദേശങ്ങള്‍ ചടങ്ങില്‍ അറിയിക്കുകയുണ്ടായി.
കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ലിജോ തോമസ്, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സുബിന്‍ സെബാസ്റ്റ്യന്‍ പുരയിടത്തില്‍, സോഷ്യല്‍ ആന്‍ഡ് വെല്‍ഫെയര്‍ കണ്‍വീനര്‍ ഇന്‍ ചാര്‍ജ് ലിന്റോ ലോറന്‍സ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഇന്‍ ചാര്‍ജ് നിക്‌സണ്‍ ജോര്‍ജ്, ചീഫ് ബാലദീപ്തി കോഡിനേറ്റര്‍ ജോസഫ് മാത്യു വടക്കേടത്ത്, ജോയിന്റെ് സെക്രട്ടറി ജീന്റ്റോ ജോര്‍ജ്ജ് തൂടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സംഘടനയുടെ നാല് ഏരിയകളുടെ ജനറല്‍ കണ്‍വീനര്‍സ് ആയ ബിനില്‍ കാലായില്‍ തോമസ് [അബാസിയാ], ജോര്‍ജ് തെക്കേല്‍ [ ഫാഹീല്‍], സന്തോഷ് കാഞ്ഞിരകൊമ്പില്‍ [സാല്‍മീയാ], സജി ജോണ്‍ [സിറ്റീ-ഫാര്‍വാനിയ] എന്നിവരുടെ നേതൃത്വത്തില്‍ നാല് ഏരിയകളുടെ കലാപ്രവര്‍ത്തനങ്ങളെ ഏകോപിച്ചു.ജോയിന്‍ ട്രഷറര്‍ പ്രിന്‍സ് ജോസഫ് വിവിധ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.