ബിഷപ്പ് ആൽദോ ബറാർഡിക്ക് ആശംസകൾ നേർന്ന് എസ്.എം.സി.എ കുവൈത്ത്
Published:
| News
കുവൈത്ത് സിറ്റി: 35-ാം പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡിക്ക് പ്രാർത്ഥനാശംസകൾ നേർന്ന് എസ്.എം.സി.എ (SMCA) കുവൈത്ത്.
എസ്.എം.സി.എ കുവൈത്ത് കേന്ദ്ര ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ് സുനിൽ തോമസ് തൊടുക, ജനറൽ സെക്രട്ടറി ടോമി സിറിയക് കണിച്ചുകാട്ട്, ട്രഷറർ ജോസ് മത്തായി പൊക്കാലിപ്പടവിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ, ഏരിയ ജനറൽ കൺവീനർമാർ എന്നിവർ ചേർന്നാണ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡിയെ (Bp. Aldo Berardi, O.SS.T) സന്ദർശിച്ച് ആശംസകൾ അറിയിച്ചത്.
സംഘടനയുടെ 31-ാമത് ഭരണസമിതിയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ഭാരവാഹികൾ ബിഷപ്പുമായി ചർച്ച ചെയ്തു. എസ്.എം.സി.എ കുവൈത്തിന്റെ ആത്മീയ കാര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും അദ്ദേഹം ഉറപ്പുനൽകി.