Dark Mode

കേരളം ആഗോളവ്യവസായ ഹബ്ബാകും: സതീശന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം


തിരുവനന്തപുരം: കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും പോർട്ടുകളും പാർക്കുകളും അടിമുടി മാറ്റുമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര അർലേകർ നയപ്രഖ്യാപനം നടത്തി. പട്ടികജാതി-വർഗ്ഗ വികസനത്തിന് ഊന്നൽ നൽകുമെന്നും ആധുനിക സാങ്കേതിക വിദ്യയും ഭൂമിയും വീടും ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ വ്യക്തമാക്കി. കേരളത്തെ നിർമ്മാണ മേഖലയുടെയും ലോജിസ്റ്റിക്സിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി പോർട്ടുകൾ കേന്ദ്രീകരിച്ചുള്ള വികസനവും ഇൻഡസ്ട്രിയൽ പാർക്കുകളുടെ വിപുലീകരണവും ലക്ഷ്യമിടുന്നതായി നയപ്രഖ്യാപനത്തിൽ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്‌പേസ് ടെക്‌നോളജി തുടങ്ങി വളർന്നുവരുന്ന മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതോടൊപ്പം പാരമ്പര്യ വ്യവസായങ്ങളായ കയർ, കൈത്തറി, പ്ലാന്റേഷൻ എന്നിവയെ സംരക്ഷിക്കാനും ഡിജിറ്റൽ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികൾ ഉറപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നു.