Dark Mode

കുവൈത്തിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം;പ്രതിരോധം ശക്തമാക്കി വ്യോമസേന

കുവൈത്തിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം;പ്രതിരോധം ശക്തമാക്കി വ്യോമസേന

കുവൈത്ത്‌സിറ്റി: ഇറാന്‍ കുവൈത്തിനെ ലക്ഷ്യമാക്കി ഞായറാഴ്ച രാവിലെ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കുവൈത്തിന്റെ ദേശീയ വ്യോമ -പ്രതിരോധ സംവിധാനങ്ങള്‍ പ്രസ്തുത അക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണന്ന് പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നത്,ആകാശത്തുവെച്ച് തന്നെ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും സേന തകര്‍ക്കുന്നതിനാലാണ് കുവൈറ്റ് ആര്‍മി ജനറല്‍ സ്റ്റാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.