വന്‍ ലഹരിമരുന്ന് ശേഖരവുമായി കുവൈത്തില്‍ സ്വദേശി ദന്തഡോക്ടര്‍ അറസ്റ്റില്‍
കുവൈത്ത്സിറ്റി: സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി വന്‍തോതില്‍ മയക്കുമരുന്നൂം വിവിധ തരം ലഹരി ഗുളികകളും കൈവശം വച്ച കേസില്‍ കുവൈത്ത് സ്വദേശിയായ ദന്തഡോക്ടറെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് ആന്‍ഡ് നെഗറ്റീവ് ഫിനോമിന വിഭാഗത്തിന്റെ സാമൂഹിക വിരുദ്ധ പ്രവണതകള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തട്ടിപ്പ് രീതിയും കെണിയൊരുക്കിയുള്ള അറസ്റ്റും
സോഷ്യല്‍ മീഡിയ വഴിയുള്ള ഇടപാടുകള്‍ പ്രതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളും വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
റെഡ് ഹാന്‍ഡ് അറസ്റ്റ്: ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിപുലമായ നിരീക്ഷണവും വിവരശേഖരണവും നടത്തി. തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തിലൂടെ കെണിയൊരുക്കി, വാടകയ്ക്കെടുത്ത മുറിയില്‍ വച്ച് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നുകള്‍:
അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്നും പിന്നീട് പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍
വാടക മുറിയില്‍ നിന്ന് ലഭിച്ചവ:
കഞ്ചാവ്, മെത്താംഫെറ്റാമൈന്‍,ലിറിക്ക കാപ്സ്യൂളുകള്‍
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മറ്റ് ഉപകരണങ്ങള്‍.തുടര്‍ന്ന്
പബ്ലിക് പ്രോസിക്യൂഷന് അനുമതിയോടെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ നിന്ന്
പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ച മെത്താംഫെറ്റാമൈന്‍,46 കാപ്റ്റഗണ്‍ ഗുളികകള്‍
എന്നിവയും കണ്ടെത്തി.
പ്രതിയെയും കണ്ടെടുത്ത മുഴുവന്‍ ലഹരിവസ്തുക്കളെയും നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറി.