Dark Mode

വ്യാജ എസി കംപ്രസർ വില്പന: കുവൈറ്റിൽ 1,399 യൂണിറ്റുകൾ പിടിച്ചെടുത്തു, കട പൂട്ടിപ്പിച്ചു

വ്യാജ എസി കംപ്രസർ വില്പന: കുവൈറ്റിൽ 1,399 യൂണിറ്റുകൾ പിടിച്ചെടുത്തു, കട പൂട്ടിപ്പിച്ചു
കംപ്രസറുകളില്‍ വ്യാജ ലേബലുകള്‍ ഒട്ടിച്ച് പുതിയതെന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച സ്ഥാപനം അധികൃതര്‍ സീല് ചെയ്യുന്നു

കുവൈത്ത്‌സിറ്റി: പഴയതും കേടുപാടുകള്‍ തീര്‍ത്തതുമായ (Refurbished) എസി കംപ്രസറുകളില്‍ വ്യാജ ലേബലുകള്‍ ഒട്ടിച്ച് പുതിയതെന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച വന്‍ തട്ടിപ്പ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പിടികൂടി. അടിയന്തര പരിശോധനാ സംഘം നടത്തിയ റെയ്ഡില്‍ 1,399 സെക്കന്‍ഡ് ഹാന്‍ഡ് കംപ്രസറുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
അല്‍ അഹമ്മദി, മുബാറക് അല്‍-കബീര്‍ ഗവര്‍ണറേറ്റുകളിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്പെക്ഷന്‍ ടീമുകള്‍ നടത്തിയ പതിവ് പരിശോധനകള്‍ക്കിടയിലാണ് ഈ വന്‍ നിയമലംഘനം വെളിച്ചത്തായത്.
തട്ടിപ്പ് രീതികള്‍-
വ്യാജ ലേബലുകള്‍: തട്ടിപ്പ് നടത്തിയ സ്ഥാപനം കംപ്രസറുകളില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ നിര്‍മ്മിത രാജ്യം (Country-of-Origin) വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തു.പകരം മറ്റൊരു രാജ്യത്തിന്റെ പേര് കാണിച്ച് തെറ്റായ വിവരങ്ങളടങ്ങിയ വ്യാജ ലേബലുകള്‍ പതിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ വഞ്ചിച്ചിരുന്നത്.കടുത്ത വേനല്‍ക്കാലത്ത് എസി കംപ്രസറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത് മുതലെടുത്ത്, വിവിധ ബ്രാന്‍ഡുകളിലും സൈസുകളിലുമുള്ള പഴയ കംപ്രസറുകള്‍ പുതിയതാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ വിപണിയില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചത്.
നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വാണിജ്യ സ്ഥാപനം അധികൃതര്‍ ഉടന്‍ തന്നെ പൂട്ടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച മന്ത്രാലയം, ആവശ്യമായ തുടര്‍നടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്പെക്ഷന്‍ ടീമുകള്‍ പിടിച്ചെടുത്ത വ്യാജ സ്റ്റിക്കറുകള്‍
കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്പെക്ഷന്‍ ടീമുകള്‍ പിടിച്ചെടുത്ത വ്യാജ സ്റ്റിക്കറുകള്‍