Dark Mode

'സഹേല്‍' ആപ്പ് വഴി ഇനിമുതല്‍ Certificate of Residence Permit ലഭ്യമാകും

'സഹേല്‍' ആപ്പ് വഴി ഇനിമുതല്‍ Certificate of Residence Permit ലഭ്യമാകും

കുവൈത്ത്‌സിറ്റി: കുവൈത്ത് സര്‍ക്കാറിന്റെ ഔദ്ദ്യോഗിക ഡിജിറ്റല്‍ സേവന ആപ്ലിക്കേഷനായ 'സഹേല്‍' വഴി റസിഡന്‍സ് പെര്‍മിറ്റ് പ്രൂഫ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം. വിവിധ സര്‍ക്കാര്‍-സ്വകാര്യ ആവശ്യങ്ങള്‍ക്കായി റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ഈ പുതിയ ഇലക്ട്രോണിക് സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഇലക്ട്രോണിക് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും സഹേലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെയും ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍.