ഇന്നും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് കുവൈത്ത്
കുവൈത്ത്‌സിറ്റി: രാജ്യത്തിന് നേരെ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്ന് കുവൈത്ത് ആര്‍മി അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേട്ട വലിയ സ്‌ഫോടന ശബ്ദങ്ങള്‍, അതിര്‍ത്തി ലംഘിച്ചെത്തിയ ശത്രുക്കളുടെ ഡ്രോണുകളെയും മിസൈലുകളെയും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തത് മൂലമാണെന്ന് സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രത്യേക നിര്‍ദ്ദേശങ്ങള്‍:
01-നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരും വിദേശികളും പരിഭ്രാന്തരാകരുതെന്നും, ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളും അധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അധികൃതര്‍ അറിയിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
02-പൊതു സുരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യുദ്ധവുമായി ബന്ധപ്പെട്ട് സംഭവങ്ങളുടെ ഫോട്ടോ-വീഡിയോ എന്നിവ എടുക്കുകയോ അവ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
03- കിംവദന്തികളില്‍ അകപ്പെടാതെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.