കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍-അബ്ദുള്ള അല്‍-സബാഹ് സന്ദര്‍ശിച്ച ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കളുടെ പ്രധാന ചര്‍ച്ച വിഷയം. കൂടാതെ, പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരുപക്ഷവും പരസ്പരം പങ്കുവെച്ചു.
ചെവ്വാഴ്ചയാണ് ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ കുവൈത്തിലെത്തിയത്.രാവിലെ മന്ത്രി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.