Dark Mode

ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍,13 ഡ്രോണുകളും ഇന്ന് തകര്‍ത്തെന്ന് കുവൈത്ത്

ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍,13 ഡ്രോണുകളും ഇന്ന് തകര്‍ത്തെന്ന് കുവൈത്ത്

കുവൈത്ത്‌സിറ്റി: കുവൈത്തിന് നേരെ ഇറാന്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍,13 ഡ്രോണുകളും തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം (ആര്‍മി ജനറല്‍ സ്റ്റാഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്) വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്.
യുദ്ധം ആരംഭിച്ചശേഷം,906 ഡ്രോണുകള്‍,383 ബാലിസ്റ്റിക് മിസൈലുകള്‍,15 ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായും കുവൈത്ത് ആര്‍മി ജനറല്‍ വിഭാഗം അറിയിച്ചു.എന്നാല്‍,ആക്രമണത്തില്‍ ആകാശത്തുവെച്ച് തകര്‍ന്ന അവശിഷ്ടങ്ങള്‍ വീണ് ചില പ്രധാന പവര്‍ ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍ വൈദ്യുതി വിതരണത്തിന് തടസ്സമുണ്ടായിട്ടില്ല.