ഇറാന് ആക്രമണം തകര്‍ത്തപ്പോള്‍ അവശിഷ്ടങ്ങള്‍ വീണ് കുവൈത്തില്‍ പവര്‍ ലൈനുകള്‍ക്ക് തകരാര്‍;വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍
കുവൈത്ത്സിറ്റി: ഇന്ന് കാലത്ത് രാജ്യത്തിന് നേരെയുണ്ടായ ഇറാന് ആക്രമണങ്ങളെ വ്യോമപ്രതിരോധ സേന പ്രതിരോധിക്കുന്നതിനിടയില്‍, ആകാശത്തുവെച്ച് തകര്‍ന്ന അവശിഷ്ടങ്ങള്‍ വീണ് ചില പ്രധാന പവര്‍ ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ ആര്‍മി വിജയകരമായി തടയുന്നതിനിടയിലാണ് അന്തരീക്ഷത്തില്‍ വെച്ച് തകര്‍ന്ന അവശിഷ്ടങ്ങള്‍ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകള്‍ക്ക് മുകളില്‍ വീണതും ചില ലൈനുകള്‍ പ്രവര്‍ത്തനരഹിതമായതും.
മന്ത്രാലയത്തിന്റെ അറിയിപ്പ്
പവര്‍ ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ വൈദ്യുതി-ജല വിതരണ സേവനങ്ങളെ ഇത് ഒട്ടും ബാധിച്ചിട്ടില്ലെന്നും നിലവില്‍ വിതരണം പൂര്‍ണ്ണമായും തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.