തീവ്രവാദ ബന്ധം;കുവൈത്ത് പൗരന് 10 വര്‍ഷം തടവ് വിധിച്ച് അപ്പീല്‍ കോടതി
കുവൈത്ത്‌സിറ്റി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കേസില്‍ ഒരു സ്വദേശി പൗരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീല്‍ കോടതി. ലബനാനിലെ ഹിസ്ബുള്ള സംഘടനയില്‍ ചേരുകയും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് അടക്കമുള്ള കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. കുപ്രസിദ്ധമായ 'അബ്ദാലി സെല്‍' കേസില്‍ നേരത്തെ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് പൊതുമാപ്പ് ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത വ്യക്തിയാണ് പ്രസ്തത പ്രതിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.