Dark Mode

അമിത വേഗത:കുവൈത്തില്‍ കാത്തിരിക്കുന്നത് ജയില്‍ വാസവും നാട് കടത്തലും

അമിത വേഗത:കുവൈത്തില്‍ കാത്തിരിക്കുന്നത് ജയില്‍ വാസവും നാട് കടത്തലും

കുവൈത്ത്‌സിറ്റി: നിരത്തുകളില്‍ അമിത വേഗത കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മണീക്കൂറില്‍ 150 കിലേമിറ്ററിന് മുകളില്‍ വാഹനം പറത്തി പിടിയിലായാല്‍
വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.കുവൈത്ത് സ്വദേശളികള്‍ക്കും ശക്തമായ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗതാഗത നിയമ ലംഘനത്തിന് കേസ് എടുക്കുകയും വാഹനം കണ്ടെ്‌കെട്ടുകയും ചെയ്യും.170-കിലോമീറ്ററില്‍ അധികം വേഗത കണ്ടെത്തിയാല്‍ കേസ്,വാഹനം കണ്ടെ്‌കെട്ടല്‍ ഒപ്പം,കരുതല്‍ തടങ്ങളിലുഗമാക്കും.അത്‌പോലെ വേഗത 170 കടന്നാല്‍ മുകളിലെ ശിക്ഷകള്‍ കൂടാതെ ജയില്‍ വാസവും ലഭിക്കും.പ്രസ്തുത മൂന്ന് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വിദേശികള്‍ ആണെങ്കില്‍ കേസും കൂടാതെ, വാഹനം കണ്ടെ്‌കെട്ടുകയും തുടര്‍ന്ന് രാജ്യത്ത് നിന്ന് നാട് കടത്തുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം ഇന്ന് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ആദ്യമാണ് അരനൂറ്റാണ്ടിന് മുമ്പുള്ള ഗതാഗത നിയമം അധികൃതര്‍ പരിഷ്‌ക്കരിച്ചത്.എന്നിട്ടും,ഇത്തരം ലംഘനങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ശിക്ഷ കടുപ്പിച്ചത്.