Dark Mode

7 ലഹരി മരുന്ന് കേസുകള്‍;10 പ്രതികളെ അറസ്റ്റ് ചെയ്ത് കുവൈത്ത്

7 ലഹരി മരുന്ന് കേസുകള്‍;10 പ്രതികളെ അറസ്റ്റ് ചെയ്ത് കുവൈത്ത്

കുവൈത്ത്‌സിറ്റി: ലഹരി മരുന്ന് കച്ചവടം,ഉപയോഗം തുടങ്ങി 7 വിവിധ കേസുകളിലായി 10 പ്രതികളെ അറസ്റ്റ് ചെയ്യ്‌തെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
20,000 കാപ്റ്റഗണ്‍ ഗുളികകള്‍, 500 ഗ്രാം ഹാഷിഷ്, 100 സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളുടെ കാപ്‌സ്യൂള്‍, 84 ഗ്രാം ഷാബു, 7 ലിറിക്ക കാപ്‌സ്യൂളുകള്‍, രാസ ദ്രാവകം അടങ്ങിയ 28 ഗ്ലാസ് ട്യൂബുകള്‍, 4 സെന്‍സിറ്റീവ് സ്‌കെയിലുകള്‍, വില്‍പ്പന പ്രവര്‍ത്തനങ്ങളുടെ വരുമാന ഇനത്തില്‍ 1940 ദിനാറും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
പരിശോധനയ്ക്കിടെയില്‍ കാപ്റ്റഗണ്‍ ഗുളികകളുമായി പിടിയിലായ പ്രതി
സുരക്ഷാ സേനയുടെ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് തന്റെ വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കില്ലും ഫലപ്രദമായില്ല.
പ്രതികളെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറി.