കുവൈത്ത് അമീറിനെ സന്ദര്‍ശിച്ച് എം.എ. യൂസഫലി
കുവൈത്ത്‌സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍
ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ്
അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ്
ചെയര്‍മാന്‍ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാന്‍
കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കുവൈത്തിലെ ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനായി ലൂലു ഗ്രൂപ്പ് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഭാവി വികസനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ യൂസഫലി അമീറിനെ ബോധ്യപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്ത് അവശ്യസാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ ലൂലു ഗ്രൂപ്പ് നല്‍കുന്ന സംഭാവനകളെയും പ്രതിബദ്ധതയെയും അമീര്‍ പ്രശംസിച്ചു.കുവൈത്ത് അമീറിനെ നേരില്‍ കാണാനും ലൂലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അവസരം ലഭിച്ചതില്‍ തനിക്കും സംഘത്തിനും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം.എ. യൂസഫലി വ്യക്തമാക്കി. കുവൈത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ലൂലു ഗ്രൂപ്പ് എപ്പോഴും മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.