Dark Mode

പാസ്‌പോര്‍ട്ട് അനുബന്ധ സേവന ഫീസ് വര്‍ധനവ് നാളെ മുതല്‍

പാസ്‌പോര്‍ട്ട് അനുബന്ധ സേവന ഫീസ് വര്‍ധനവ് നാളെ മുതല്‍

കുവൈത്ത്‌സിറ്റി: ജൂലൈ 1 മുതല്‍ പാസ്പോര്‍ട്ട് അനുബന്ധ കോണ്‍സുലര്‍ സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതുക്കിയ നിരക്ക് കുവൈത്ത് ഇന്ത്യന്‍ എംബസി പുറത്തിറക്കി. 2026 ജൂണ്‍ 25-ലെ കേന്ദ്ര സര്‍ക്കാറിന്റെ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് പുതുക്കിയിരിക്കുന്നത്.
എംബസിയുടെ പുതിയ നിരക്ക് പ്രകാരം 15 ദിനാര്‍ ഒരു പാസ്‌പോര്‍ട്ട് (ഒര്‍ഡിനറി)എടുക്കുമ്പോള്‍ അധികമായി നല്‍കണം.അതായത്, നിലവില്‍ 23 ദിനാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 38 നല്‍കേണ്ടി വരും.തത്കാല്‍ പാസ്‌പോര്‍ട്ടിന് 68-ല്‍ നിന്ന് 76 ആകും.ജംബോ പാസ്‌പോര്‍ട്ടിന് 31-ല്‍ നിന്ന് 53 ദിനാറാകും.
പാസ്‌പോര്‍ട്ട് (ഒര്‍ഡിനറി) നഷ്ടപ്പെടുകയോ-ഡാമേജ് ആകുകയോ ചെയ്താല്‍ 76 ദിനാറാകും.മുമ്പ് 46 ദിനാറുള്ള സ്ഥാനത്താണീത്.അത്‌പോലെ തന്നെ തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്കും ഗണ്യമായ വര്‍ദ്ധനവുണ്ട്.
പി.സി.സി,ജനന സര്‍ട്ടിഫിക്കറ്റ്,തുടങ്ങി മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിലവില്‍ 8 ദിനാര്‍ ഉണ്ടായിരുന്നത് അഞ്ച് ദിനാര്‍ കൂടിയിട്ടുണ്ട്.എന്നാല്‍,എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഒരു തവണ യാത്ര ചെയ്യുന്നതിന് അനുവദിക്കുന്ന രേഖ) ഇതിന് ഫീസ് വര്‍ധിപ്പിച്ചിട്ടില്ല.
ഇതിന് പിന്നാലെ എംബസിയുടെ സേവനങ്ങള്‍ക്ക് കരാര്‍ എടുത്തിരിക്കുന്ന കമ്പിനിയുടെ സര്‍വീസ് ഫീസും നല്‍കണം.