Dark Mode

ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കുവൈത്ത് തകര്‍ത്തു

ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കുവൈത്ത് തകര്‍ത്തു

കുവൈത്ത്‌സിറ്റി:രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കുവൈത്ത് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഒതൈബി.
ഞായറാഴ്ച പുലര്‍ച്ചെ ഇറാന്‍ നടത്തിയ ആക്രമണശ്രമത്തെയാണ് കുവൈത്ത് ചെറുത്തത്. കൃത്യമായ സമയത്ത് മിസൈലുകള്‍ തകര്‍ത്തതിനാല്‍ രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാന്റെ തുടര്‍ച്ചയായ ഇത്തരം പ്രകോപനപരമായ നടപടികളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങള്‍ തകിടം മറിക്കുമെന്നും, സ്വന്തം അതിര്‍ത്തിയും പൗരന്മാരെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും കുവൈത്ത് സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.