കുവൈത്തിലെ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു
കുവൈത്ത്‌സിറ്റി: ഇറാന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച യു.എസ് എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.ഹൃസ്വസന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അമേരിക്കന്‍ പൗരന്മാര്‍ക്കായുള്ള അടിയന്തര സേവനങ്ങള്‍ എംബസി ഉടനടി പുനരാരംഭിക്കുമെന്നും മറ്റ് സേവനങ്ങള്‍ ഘട്ടങ്ങളായി ലഭ്യമാക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.
ബുധനാഴ്ച എംബസിയില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ റൂബിയോ പങ്കെടുത്തു. 'സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ അമേരിക്കന്‍ പതാക കുവൈത്ത് സിറ്റിക്ക് മുകളില്‍ വീണ്ടും അഭിമാനത്തോടെ പറക്കുന്നു. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കുവൈത്ത് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ്,' ചടങ്ങിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള വാഷിംഗ്ടണിന്റെ ഇടപാടുകളില്‍, ഗള്‍ഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികളുടെ സുരക്ഷയെ തകര്‍ക്കുന്ന ഒരു കാര്യവും അമേരിക്ക ചെയ്യില്ലെന്ന് റൂബിയോ ഉറപ്പുനല്‍കി. 'ഞങ്ങള്‍ ഗള്‍ഫിലെ ഞങ്ങളുടെ പങ്കാളികളുമായി പൂര്‍ണ്ണമായും ഒരുമിച്ച് നില്‍ക്കും. അതുകൊണ്ടാണ് അവരുമായി കൂടിക്കാഴ്ച നടത്തുന്നത്,' ബഹ്റൈനിലേക്ക് തിരിക്കുന്നതിന് മുന്‍പ് കുവൈത്തില്‍ വെച്ച് റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ബഹ്റൈനില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ () യോഗത്തില്‍ റൂബിയോ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് കുവൈത്തില്‍ വന്നത്.