Indian Film Thursdays ; ആദ്യ സിനിമ '83' വ്യാഴാഴ്ച 5 മണിക്ക്
കുവൈത്ത്സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി എല്ലാ വ്യാഴാഴ്ചകളിലുമായി പ്രഖ്യാപിച്ച ഇന്ത്യന്‍ ഫിലിമുകളുടെ പ്രദര്‍ശനം ജൂണ്‍ 25 മുതല്‍.വൈകുനേരം അഞ്ച് മണിക്ക് എംബസി ഓഡിറ്റോറിയത്തില്‍ കപില്‍ ദേവിന്റെ കഥ പറയുന്ന '83' ആണ് ആദ്യചിത്രം. 1983-ല്‍ ഇന്ത്യ നേടിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനെ ആസ്പദമാക്കിയുള്ള ചിത്രമാണീത്.
കഴിഞ്ഞ ദിവസം 12-മത് അന്താരാഷ്ട്ര യോഗദിനത്തോടെ അനുബന്ധിച്ച് സാല്‍മിയ ബോളിവേഡ് ഗ്രൗണ്ടില്‍ നടത്തിയ ഉദ്ദ്ഘാടന പ്രസംഗത്തിലാണ് സിനിമ പ്രദര്‍ശനത്തെ കുറിച്ച് സ്ഥാനപതി പരമിത ത്രിപതി പ്രഖ്യാപിച്ചത്.
സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതുണ്ട്.