Dark Mode

വാട്‌സാപ്പ് തലവന്‍ സ്ഥാനമെഴിഞ്ഞു;ഇന്ത്യക്കാരന്‍ കുനാല്‍ ഷാ പുതിയ സി.ഇ.ഒ

വാട്‌സാപ്പ് തലവന്‍ സ്ഥാനമെഴിഞ്ഞു;ഇന്ത്യക്കാരന്‍ കുനാല്‍ ഷാ പുതിയ സി.ഇ.ഒ

ന്യൂഡല്‍ഹി: പ്രശ്‌സത സാമൂഹിക മീഡിയ മെസേജിങ് ആപ്പായ വാട്‌സാപ്പിനെ ഇനി ഇന്ത്യക്കാരന്‍ നയിക്കും.7 വര്‍ഷമായി മേധാവി സ്ഥാനത്തുള്ള വില്‍ കാത്കാര്‍ട്ട് മറുന്ന മുറക്കാണ് മുംബൈ സ്വദേശിയായ 47-കാരന്‍ കുനാല്‍ ഷാ വാട്‌സാപ്പിന്റെ മേധാവിയാകുന്നത്.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കുനാല്‍ ഷായുടെ നേതൃപാടവവും ആഗോളക്കാഴ്ചപ്പാടും ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സാപ്പിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റില്‍ പറഞ്ഞു.
പ്രമുഖ ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ക്രെഡിന്റെ സ്ഥാപകനായിരുന്നു കുനാല്‍ ഷാ. ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. പേയ്മെന്റ്‌സ്, ബിസിനസ് മെസേജിങ്, എഐ അധിഷ്ഠിത ഫീച്ചറുകള്‍ തുടങ്ങി പുതിയ മേഖലകളിലേക്ക് വാട്‌സാപ്പ് കടക്കുന്ന ഘട്ടത്തിലാണ് നേതൃമാറ്റം.