പണം തട്ടിപ്പ് കേസ്: കുവൈത്ത് മുന്‍ എം.പി സാലിഹ് അഷൂറിന് മൂന്ന് വര്‍ഷം കഠിന തടവ്
കുവൈത്ത് സിറ്റി: പൊതുമുതല്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കുവൈത്തിലെ മുന്‍ പാര്‍ലമെന്റ് അംഗവുമായ സാലിഹ് അഷൂറിന് മൂന്ന് വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയായ കോര്‍ട്ട് ഓഫ് കസേഷന്റെ (Court of Cassation) ഫസ്റ്റ് ക്രിമിനല്‍ സര്‍ക്യൂട്ട് ആണ് ഈ വിധി പുറപ്പെടുവിച്ചത്.
നേരത്തെ ഈ കേസില്‍ സാലിഹ് അഷൂറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് (Acquittal) കീഴ്‌ക്കോടതികള്‍ പുറപ്പെടുവിച്ചിരുന്ന വിധി കസേഷന്‍ കോടതി റദ്ദാക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്‍ വിധി തിരുത്തിക്കൊണ്ട് അപ്പീല്‍ കോടതി ഇപ്പോള്‍ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.