കുവൈത്തില്‍ വ്യാജപോലീസ് ചമഞ്ഞ് വിദേശിയുടെ 390 ദിനാര്‍ കവര്‍ന്നു
കുവൈത്ത് സിറ്റി: സി.ഐ.ഡി ആണെന്ന് വ്യാജേന പരിചയപ്പെടുത്തി വിദേശിയില്‍ നിന്നും 390 കുവൈത്ത് ദിനാര്‍ തട്ടിയെടുത്തുതായി പരാതി. സഫാത് അല്‍-ഗാനിം മേഖലയില്‍ പകല്‍സമയത്താണ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള തട്ടിപ്പ് നടന്നത്.
സംഭവത്തെക്കുറിച്ച് Al-Dhaher പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പറയുന്നത് ഇങ്ങനെ: ഉച്ചസമയത്ത് ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തില്‍ എത്തിയ അപരിചിതനായ ഒരാള്‍ വിദേശിയുടെ അടുത്ത് വണ്ടി നിര്‍ത്തി. താന്‍ ഡിറ്റക്റ്റീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ തിരിച്ചറിയല്‍ രേഖക പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
രേഖകള്‍ കാണിക്കാനായി തന്റെ പഴ്സ് എടുത്തു. ഈ സമയം പഴ്സില്‍ 390 ദിനാര്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ സിസ്റ്റത്തില്‍ ഒത്തുനോക്കാനാണെന്ന് വ്യാജേന പ്രവാസിയോട് അല്പം മാറിനില്ക്കാന് ഇയാള്‍ ആവശ്യപ്പെട്ടു.
മാറിനിന്ന തക്കത്തിന് പഴ്സിലെ പണവുമായി ഇയാള്‍ വാഹനത്തില്‍ കയറി അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്ന് പറഞ്ഞു.
വാഹന നമ്പര്‍ പ്ലേറ്റ് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെ, പ്രതിയുടെ ഏകദേശ ശരീരപ്രകൃതി മാത്രമാണ് ഇയാള്‍ക്ക് പോലീസിന് നല്കാന് കഴിഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും നിരീക്ഷണ ക്യാമറകളില്‍ (CCTV) നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.