180 മില്യണ്‍ ഡോളര്‍ പൊതുമുതല്‍ കെള്ളയടിച്ച കേസ്: കുവൈത്തില്‍ 'മുങ്ങി'നടന്ന 4 പ്രതികള്‍ പിടിയില്‍
കുവൈത്ത് സിറ്റി: 180 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1500 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭീമമായ പൊതുമുതല്‍ തട്ടിപ്പും സാമ്പത്തിക ക്രമക്കേടും നടത്തിയ കേസില്‍ കോടതി ശിക്ഷിച്ച നാല് പ്രതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ചും ഒളിവില്‍ കഴിയാന്‍ ശ്രമിച്ച ഇവരെ 'ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ദി എക്‌സിക്യൂഷന്‍ ഓഫ് ജഡ്ജ്‌മെന്റ്‌സ്' വിഭാഗമാണ് വലയിലാക്കിയത്.രാജ്യത്തിന്റെ പൊതുമുതല്‍ ദുരുപയോഗം ചെയ്യുകയും വന്‍തോതില്‍ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത കേസുകളിലെ പ്രധാന പ്രതികളാണിവര്‍. തട്ടിപ്പിന്റെ ആകെ തുക ഏകദേശം 180 മില്യണ്‍ ഡോളറോളം വരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.