കുവൈത്ത് ഇന്ത്യന്‍ എംബസി 'ആയുഷ് ഫോറം' ആരംഭിക്കും- സ്ഥാനപതി പരമിത ത്രിപതി
കുവൈത്ത്സിറ്റി: യോഗ പ്രേമികള്‍, ആയുര്‍വേദ-പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആയുഷ് ഫോറം എംബസി ആരംഭിക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി. 12-മത് അന്താരാഷ്ട്ര യോഗദിനത്തോടെ അനുബന്ധിച്ച് സാല്‍മിയ ബോളിവേഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പരിപാടി ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്ഥാനപതി. 'ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായി യോഗ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ചടങ്ങില്‍ പത്മശ്രീ അവാര്‍ഡ് ജേതാവും കുവൈത്ത്് യോഗ കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ ശൈഖ അലി അല്‍-ജാബര്‍ അല്‍-സബാഹ്,സൗദി അറേബ്യയിലെ അറബ് യോഗ ഫൌണ്ടേഷന് സ്ഥാപകയും ഏഷ്യന്‍ യോഗാസന സ്പോര്‍ട്സ് ഫെഡറേഷന് പ്രസിഡന്റുമായ പത്മശ്രീ ശ്രീമതി നൗഫ് അല്‍ മര്‍വായി,ഇന്തോനേഷ്യന്‍ അംബാസഡറും ഏഷ്യന്‍ അംബാസഡര്‍മാരുടെ ഗ്രൂപ്പിന്റെ ഡീനുമായ ഡോ. അമീറ അല്‍-ഹസ്സന്, കുവൈത്തിലെ യുഎന്‍-ഹാബിറ്റാറ്റ് മിഷന് മേധാവി,വിവിധ എംബസികളിലെ നയതന്ത്ര പ്രതിനിധകള്‍, കുവൈത്ത് ഗവണ്മെന്റിന്റെ പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, എംബസിയും കുവൈത്തിലെ യോഗ പ്രേമികളുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി സെന്ററുകള്‍, കോര്‍പ്പറേറ്റ് വേദികള്‍, പ്രോജക്ട് സൈറ്റുകള്‍, പൊതു ഇടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലിസ്ഥലങ്ങള്‍ എന്നിവയിടെങ്ങളിലായി 40 ലധികം യോഗ പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ 5 മണി മുതല്‍ 6.30 വരെയാണ് ഇന്ന് പരിപാടി ക്രമീകരിച്ചിരുന്നത്.2200-ല്‍ അധികം പേര് യോഗ സെക്ഷനില്‍ സംബന്ധിച്ചിരുന്നു.നാളെ എംബസി കേന്ദ്രീകരിച്ചു പരിപാടി ഒരുക്കിയിട്ടുണ്ട്.