'നരേന്ദ്ര മോദിയുടെ അച്ഛന്‍ മുത്തുപ്പട്ടര്‍' നാക്കുപിഴയില്‍ ഖേദവുമായി രാജു പി.നായര്‍
തിരുവനന്തപുരം: മനോരമ ന്യൂസ് ചാനലില്‍ ബജറ്റ് സംബന്ധിച്ച ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി സൗജന്യ റേഷന്‍ സംവിധാനം സംബന്ധമായ അവകാശവാദം ഉന്നയിച്ചപ്പോള്‍ എതിര്‍ത്ത് 'നരേന്ദ്ര മോദിയുടെ അച്ഛന്‍ മുത്തുപ്പട്ടര്‍' എന്ന് പറഞ്ഞതില്‍ ഖേദവുമായി കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഖേദം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് ...
മനോരമ ന്യൂസില്‍ ബജറ്റ് സംബന്ധിച്ച ചര്‍ച്ചയില്‍ ബി ജെ പി പ്രതിനിധി സൗജന്യ റേഷന്‍ സംവിധാനം സംബന്ധമായ അവകാശവാദം ഉന്നയിക്കുമ്പോള്‍ അത് യു. പി. എ. സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യ സുരക്ഷ നിയമം ഉറപ്പാക്കുന്ന ആനുകൂല്യമാണെന്ന് വാദിച്ചിരുന്നു. ഇതില്‍ 'നരേന്ദ്ര മോദി അല്ല, ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍' ആണെങ്കിലും നല്‍കാതെ തരമില്ല എന്ന് മനസ്സില്‍ ഉദ്ദേശിച്ചത് 'നരേന്ദ്ര മോദിയുടെ അച്ഛന്‍ മുത്തുപ്പട്ടര്‍' എന്ന് നാക്കുപിഴ വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുക എന്നത് എന്റെയോ എന്റെ പ്രസ്ഥാനത്തിന്റെയോ രാഷ്ട്രീയമല്ല. ചര്‍ച്ചയില്‍ സിന്ധുമോള്‍ ഇത് സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നെങ്കിലും എന്റെ ധാരണ ഞാന്‍ നടത്തിയത് നമ്മള്‍ പറഞ്ഞു പഴകിയ ആ പ്രയോഗം തന്നെ ആയിരുന്നു എന്നത് കൊണ്ട് അത് അംഗീകരിച്ചിരുന്നില്ല. പിന്നീട് യൂട്യൂബ് വിഡിയോ കണ്ടപ്പോഴാണ് ആ പ്രയോഗത്തില്‍ പിഴവ് സംഭവിച്ചു എന്ന് മനസ്സിലായത്.