കുവൈത്ത് ടെര്‍മിനല്‍ 4-ല്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഇന്ന് മുതല്‍
കുവൈത്ത്‌സിറ്റി: സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ടെര്‍മിനല്‍ 4-ല്‍ നിന്ന് ഇന്ന് മുതല്‍ കൂടുതല്‍ വിദേശ വിമാനങ്ങള്‍ സര്‍വീസ് നടത്തും.കുവൈത്ത് എയര്‍വേഴ്‌സ് മാത്രം സര്‍വീസ് നടത്തികൊണ്ടിരുന്ന ടെര്‍മിനലാണ് നാല്. ഇറാന്‍ ആക്രമണത്തില്‍ വിദേശകമ്പിനികള്‍ സര്‍വീസ് നടത്തിയിരുന്ന ടെര്‍മിനല്‍ 1-ന് നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് 4-ല്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചത്.
ഇന്നലെ മുതലായിരുന്നു വിദേശവിമാന കമ്പിനികള്‍ക്ക് അനുവാദം നല്‍കിയത്.ഈജിപ്ത് എയര്‍,ഫൈ്‌ള ദുബായ് എന്നീ രണ്ട് കമ്പിനികള്‍ സര്‍വീസ് നടത്ത
ഈജിപ്ത് എയര്‍ വിമാനത്തില്‍ 242,ഫ്‌ളൈ ദുബായില്‍
180-പേരും യാത്ര ചെയ്തു.വ്യാഴാഴ്ച എയര്‍ അറേബ്യ,മിഡിലിസ്റ്റ് എയര്‍ലൈന്‍സ്,സിറിയന്‍ എയര്‍ലൈന്‍സ്,എമിറേറ്റസ് എന്നിവരുടെ സര്‍വീസുകളുണ്ടാകും.വെള്ളിയാഴ്ച ഗള്‍ഫ് എയറിന്റെ ഒരു ഷെഡ്യൂല്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.ശനിയാഴ്ച നൈല്‍ എയര്‍,യെമനീയ എന്നീ കമ്പിനികളുടെ രണ്ട് സര്‍വീസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, ടെര്‍മിനല്‍ 4 വഴി ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുടെ കാര്യത്തില്‍ ക്യത്വത ഉണ്ടായിട്ടില്ല.വരും ദിവസങ്ങളില്‍ അവയും സര്‍വീസ് തുടങ്ങുമെന്നാണ് കരുതുന്നത്.
ടെര്‍മിനല്‍ 4-ന്റെ പ്രവര്‍ത്തന സമയം രാവിലെ 4:00 മുതല്‍ രാത്രി 10:00 വരെയാണ്.
50 ചെക്ക്-ഇന്‍ കൌണ്ടറുകള്‍, ഇമിഗ്രേഷന്‍, സെക്യൂരിറ്റി സ്‌ക്രീനിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ടെര്‍മിനല്‍ 4-ല്‍ ഒരുക്കിയിട്ടുണ്ട്.