ഇ.ഡിയുടെ 9 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; വീണ വിജയനെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യത
കൊച്ചി: ഇന്ന് രാവിലെ വീണ വിജയനെ ഇ.ഡിയുടെ നേത്യത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ അവസാനിച്ചു.9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ പുറത്ത് ഇറങ്ങി. ഇ.ഡി. വീണ വിജയനെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.
സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസില്‍ ബുധനാഴ്ച രാവിലെയാണ് വീണ ടി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാല്‍ വീണ സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിനായി അവര്‍ എത്തുകയായിരുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയ്ക്കും അവരുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനുമായി 2,78കോടി രൂപ ലഭിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വീണ ഇ.ഡി.യ്ക്ക് മുന്നിലെത്തുന്നത്.