Dark Mode

ഒരേ പാര്‍ട്ടിയില്‍ നിന്ന് കന്നി എംഎല്‍എമാരായി അധ്യാപകനും വിദ്യാര്‍ത്ഥികളും

ഒരേ പാര്‍ട്ടിയില്‍ നിന്ന് കന്നി എംഎല്‍എമാരായി അധ്യാപകനും വിദ്യാര്‍ത്ഥികളും
എം.എല്‍.എമാരായ രമേഷ് പിഷാരടി,റോണി കെ.ബേബി,കെ ബിനിമോന്‍

ഓണ്‍ലൈന്‍ ഡെസ്‌ക്



തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം നിയമസഭയില്‍ എത്തിയതിനെ സന്തോഷം പങ്ക് വയ്ക്കുകയാണ് കാഞ്ഞിരപ്പള്ളി എം.എല്‍.എ റോണി കെ.ബേബി.
അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടന്ന് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കറിച്ചു.
.

അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ ബി എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ഇന്നത്തെ പാലക്കാട് എം എല്‍ എ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസില്‍ കാണുന്നത് അപൂര്‍വ്വമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോള്‍ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയിത്തില്‍ അദ്ദേഹം പുലര്‍ത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹം എന്നെ അല്‍ഭുതപ്പെടുത്തിയിരുന്നു.

കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ അതേ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രിയപ്പെട്ട ശിഷ്യനും നിയമസഭയില്‍ എത്തുമ്പോള്‍ അഭിമാനം, സന്തോഷം.രമേഷ് പിഷാരടിക്ക് എല്ലാ ആശംസകളും.

ഡി ബി കോളേജിലെ താല്‍ക്കാലിക ജോലിക്കു ശേഷം എനിക്ക് നിയമനം ലഭിച്ചത് വൈക്കം കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു. അവിടെ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു ബി എ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എം.എല്‍.എ കെ ബിനിമോന്‍. ഇക്കണോമിക്‌സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു ഞാന്‍ പഠിപ്പിച്ച പൊളിറ്റിക്കല്‍ സയന്‍സ്.

കോളേജിലെ കെ. എസ്.യു നേതാവായിരുന്നു ബിനിമോന്‍. മികച്ച സംഘാടകന്‍, തികഞ്ഞ പോരാളി. എതിര്‍പക്ഷത്തിന്റെ കോട്ടയില്‍ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അതേ അല്‍ഭുത വിജയം ഇത്തവണയും ബിനിമോന്‍ ആവര്‍ത്തിച്ചിരിക്കുന്നു

അന്നൊരിക്കല്‍ കെ. എസ്.യു സമരകാലത്ത് സമരം നയിച്ച് ക്ലാസില്‍ എത്തിയ ബിനിമോനെ ക്ലാസില്‍ നിന്നും ഇറക്കിവിട്ടതിന്റെ പേരില്‍ ഇന്നും ബിനിമോന്‍ എന്നോട് പരിഭവം പറയാറുണ്ട്. പ്രിയപ്പെട്ട വൈക്കം എം.എല്‍.എക്ക് ആശംസകള്‍.