Dark Mode

കുവൈത്ത് ടെര്‍മിനല്‍ 4-വഴി വിദേശ വിമാന കമ്പിനികളുടെ സര്‍വീസുകള്‍ തുടങ്ങി

കുവൈത്ത് ടെര്‍മിനല്‍ 4-വഴി വിദേശ വിമാന കമ്പിനികളുടെ സര്‍വീസുകള്‍ തുടങ്ങി

കുവൈത്ത്സിറ്റി: ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ 1 അടച്ചിട്ട സാഹചര്യത്തില്‍,വിദേശ വിമാനകമ്പിനികളുടെ സര്‍വീസുകള്‍ ടെര്‍മിനല്‍ 4-ല്‍ നിന്ന് പുനരാരംഭിച്ചു.ബുധനാഴ്ച രാവിലെ Egypt Air and Flydubai

എന്നിവയാണ് സര്‍വീസ് നടത്തിയത്.മറ്റ് വിമാന കമ്പിനിയുടെ സര്‍വീസുകള്‍ ഉടന്‍ തന്നെ നടക്കും.

ആദ്യ ഘട്ടത്തില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനാ,കൂടാതെ 50 ചെക്ക്-ഇന്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമയബന്ധിതമായി പൂര്‍ണ്ണ ശേഷിയില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏകോപിച്ച് വരുകയാണ്.

രാവിലെ 4 മണി മുതല്‍ രാത്രി 10 മണിവരെയാണ് വിമാനത്താവള പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.