കെ.ഡി.എന്‍.എ കുവൈത്തിന് പുതു നേതൃത്വം;ഇല്യാസ് തോട്ടത്തില്‍,ശ്യാം പ്രസാദ്, എം.പി അബ്ദുറഹ്മാന് എന്നിവര്‍ നയിക്കും
കുവൈത്ത്സിറ്റി:കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അബ്ബാസിയ സംസം ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡിയോഗം യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
കെ.ഡി.എൻ.എ വൈസ് പ്രസിഡണ്ട് അസീസ് തിക്കോടി നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ : ഇല്യാസ് തോട്ടത്തിൽ (പ്രസിഡണ്ട്) ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈസ് പ്രസിഡണ്ടുമാർ), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആർ.എൻ (ജോ. സെക്രട്ടറി), എം.പി അബ്ദുറഹ്മാൻ (ട്രഷറർ), പ്രത്യുമ്നൻ മൂടാട്ട് (ജോ. ട്രഷറർ)
പ്രജു ടി.എം, (സെക്രട്ടറി - മെമ്പർഷിപ്പ്) ഹമീദ് പാലേരി (ജോ. സെക്രട്ടറി - മെമ്പർഷിപ്പ്), മൻസൂർ ആലക്കൽ (സെക്രട്ടറി - മീഡിയ, ഡാറ്റ, ഐടി), വിജേഷ് വേലായുധൻ (സെക്രട്ടറി - മെഡിക്കൽ വിംഗ്), ഹനീഫ കുറ്റിച്ചിറ (സെക്രട്ടറി - ചാരിറ്റി