കുവൈത്തില്‍ ട്രക്കുകള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് വരെ നിയന്ത്രണം
കുവൈത്ത്‌സിറ്റി: ഗതാഗതം സുഗമമാക്കുകയും തിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായി ട്രക്ക് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ്.ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണമുള്ളത്.രാവിലെ 6.30 മുതല്‍ 9 മണിവരെയും, ഉച്ചയക്ക് 12:30 മുതല്‍ 3:30-വരെ നിരത്തുകളില്‍ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണമുള്ളത്.ഇതില്‍ ഉച്ചയക്ക് 12:30 മുതല്‍ 3:30-വരെയുള്ള നിയന്ത്രണം ആഗസ്റ്റ് 31 വരെ മാത്രമാണുള്ളത്.