'തൂഫാന്' തകര്‍ക്കുന്നു;15-ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 2578 പേര് -രമേശ് ചെന്നിത്തല
തിരവനന്തപുരം: ഒപ്പറേഷന് 'തൂഫാന്' തുടങ്ങി 15 ദിവസം പിന്നിട്ടപ്പോള്‍ രണ്ടായിരത്തില്‍ അധികം പേരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.10 കോടിയിലധികം രൂപായുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇവയില്‍ 2578 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രൗണ്‍ഷുഗര്‍,എല്‍ .എസ്.ഡി സ്റ്റാമ്പുകള്‍,കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഐ.ബി, കസ്റ്റംസ്,കോസ്റ്റ് ഗാര്‍ഡ്,സി.ആര്.പി.എ്- തുടങ്ങി സൗത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്ര സേനകളുടെ ഉദ്ദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്ത്തക്കരെ കണ്ടത്.
സഹകരണത്തോടെ അടുത്ത ഘട്ടം പരിശോധനകള്‍ ശക്തമാക്കുമെന്ന് അദ്ദേഹം പോലീസ് ആസ്ഥാനത്ത് ഉന്നത തല യോഗത്തിന് ശേഷം അറിയിച്ചു.സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍,സീ പോര്‍ട്ടുകള്‍,ട്രെയിന്‍,റോഡ് മാര്‍ഗ്ഗം വഴി ലഹരി മരുന്ന് വരുന്നത് തടയും. ഒപ്പറേഷന് 'തൂഫാന്' അധികൃതര്‍ക്ക് എവിടെയും കയറി പരിശോധിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.
Operation Toofan (The Narco Hunt)-ന്റെ ഭാഗമായി
TOOFAN Strike
TOOFAN Warriors
TOOFAN Care
എന്നീ മൂന്ന് പദ്ധതികളും സജീവമായി പ്രവര്‍ത്തിപ്പിക്കും.ജൂണ്‍ 26-ന് എം.എല്‍.എമാരുടെ നേത്യത്വത്തില്‍ ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ടന്ന് മന്ത്രി അറിയിച്ചു.
ഓപ്പറേഷന് തൂഫാന്
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍
വിവരം ഞങ്ങളെ അറിയിക്കൂ.
(വാട്സ്ആപ്പ് നമ്പര്‍)
9995966666
(വിളിച്ച് അറിയിക്കാം)
9497979794
9497927797
വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.