കുവൈത്തില്‍ ഒരാഴ്ചക്കിടെ 19,938 ഗതാഗത നിയമലംഘനങ്ങള്‍; 51 പേര് അറസ്റ്റില്‍, 440 വാഹനങ്ങള്‍ പിടിച്ചെടുത്തു
കുവൈത്ത്സിറ്റി: ജൂണ്‍ 8 മുതല്‍ 14 വരെ നടത്തിയ ഗതാഗത പരിശോധനയില്‍
19,938 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കൂടാതെ,വിവിധ ഗതാഗത, നിയമ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന 51 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.
ഗതാഗതം സംബന്ധിച്ച് 2,736 മറ്റ് ലംഘനങ്ങള്‍ കൈകാര്യം ചെയ്തതിട്ടുണ്ട്.
അറസ്റ്റിലായവരില്‍ 27 പേര് റെസിഡന്‍സി നിയമം ലംഘിച്ചവരാണ്.വ്യക്തമായ രേഖകള്‍ ഒന്നും ഇല്ലാത്ത ഒരു വ്യക്തി. അബോധാവസ്ഥയില്‍ 6 പേര്,'കുട്ടി'ഡ്രൈവുമാരായ 11 എണ്ണം, 6 പേരെ മറ്റ് കേസുകളിലായി അറസ്റ്റ് ചെയതിട്ടുള്ളത്.ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത 11 പേരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
419 വാഹനങ്ങളും 21 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തതായും ഇതുമായി ബന്ധപ്പെട്ട 46 പേരെ കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ തടഞ്ഞുവച്ചിട്ടുമുണ്ട്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പരിശോധനകള്‍ തുടര്‍ന്ന് വരുന്നത്.
പ്രസ്തുത ദിവസങ്ങില്‍ ആയിരത്തിലധികം റോഡ് അപകടങ്ങള്‍ കൈകാര്യം ചെയ്യതിട്ടുണ്ട്.ഇതേ കാലയളവില്‍, 160 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറഞ്ഞു.
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും സമാനമായ പരിശോധനയും പ്രചാരണങ്ങളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.