കുവൈത്ത് ടെര്‍മിനല്‍ 4 വഴി വിദേശ വിമാനകമ്പിനികളുടെ സര്‍വീസുകള്‍ നാളെ മുതല്‍
കുവൈത്ത്‌സിറ്റി: ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ 1 അടച്ചിട്ട സാഹചര്യത്തില്‍ അവിടെ നിന്നുള്ള സര്‍വീസുകള്‍ ടെര്‍മിനല്‍ 4 വഴി നടത്തുന്നു.ആദ്യ ഘട്ടത്തില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 50 ചെക്ക്-ഇന്‍ കൗണ്ടറുകളും പാസ്പോര്‍ട്ട് പരിശോധനാ കേന്ദ്രങ്ങളും സുരക്ഷാ പരിശോധനാ സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.
സമയബന്ധിതമായി പൂര്‍ണ്ണ ശേഷിയില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏകോപിച്ച് വരുകയാണന്ന് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. അതിരാവിലെ 4 മണി മുതല്‍ രാത്രി 10 മണിവരെയാണ് വിമാനത്താവള പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.
പ്രതി ദിനം ഒരു സര്‍വീസ് എന്ന രീതിയിലാണ് ഓരോ വിമാന കമ്പനികളുടെയും പ്രവര്‍ത്തനം.